കുവൈറ്റ് സിറ്റി: ലോക്കോസ്റ്റ് സൂപ്പർ മാർക്കറ്റ് ഹവല്ലി ശർഹബീൽ സ്ട്രീറ്റിലെ അൽ അർബീദ് ടവറിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 25 നു നടന്ന ചടങ്ങിൽ സഅദ് അർബിദ് ജുലൈവി അർബീദ് ഉദ്ഘാടനം നിർവഹിച്ചു.
ലോക്കോസ്റ്റ് സൂപ്പർ മാർക്കറ്റ് ചെയർമാൻ അബ്ദുള്ള മന്ന അബ്ദുള്ള മെഷ്ഹസ്, മാനേജിംഗ് ഡയറക്ടർ യൂനുസ് അബ്ദുൽ റസാഖ്, എക്സിക്യൂട്ടീവ് ഡയറക്ടർ യാസിക് അബ്ദുൽ റസാഖ്, ജനറൽ മാനേജർ അബ്ദുൽ ഗഫൂർ മതിലകത്ത്, വിശിഷ്ടാതിഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
7000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന സൂപ്പർ മാർക്കറ്റിൽ വിവിധ ബ്രാൻഡ് ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ലോക്കോസ്റ്റ് സൂപ്പർമാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു
01:32 AM Nov 28, 2020 | Deepika.com