കുവൈറ്റ് സിറ്റി: കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (കേര) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 27 ന് (വെള്ളി) ഉച്ചകഴിഞ്ഞു ഒന്നു മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ നടക്കുന്ന രക്തദാന ക്യാമ്പ് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ മുൻ പ്രസിഡന്റ് മുരളി എസ്. പണിക്കർ ഉദ്ഘാടനം ചെയ്യും.
കേര പ്രസിഡന്റ് കെ.ഒ. ബെന്നി, സെക്രട്ടറി രാജേഷ് മാത്യു , സെബാസ്റ്റ്യൻ പീറ്റർ, അനിൽ കുമാർ, അനൂപ് അരവിന്ദ്,ആൻസൻ, സംഗീത് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പിനുവേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യം ക്രമീകരിക്കുന്നതാണ് .
വിവരങ്ങൾക്ക്: 97271683, 66564435.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ രക്തദാന ക്യാമ്പ് നവംബർ 27 ന്
04:32 PM Nov 25, 2020 | Deepika.com