കുവൈറ്റ് സിറ്റി : രാജ്യത്ത് പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത പിഴ ഈടാക്കുമെന്ന് അധികൃതർ അറിയി#ൂച്ചു. പൊതുയിടങ്ങളിൽ ജനങ്ങൾ അലസമായിടുന്ന മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിനെ തുടർന്നാണ് വലിയ തുക പിഴയായി ഈടാക്കുവാൻ സർക്കാർ ഒരുങ്ങുന്നത്.
രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മാലിന്യ പെട്ടികളിൽ മാത്രം മാലിന്യം നിക്ഷേപിക്കണമെന്നും അല്ലാത്തവർക്കെതിരെ 50 മുതൽ 500 ദീനാർ വ?രെ പിഴ ചുമത്തുമെന്ന് പരിസ്ഥി പബ്ലിക് അതോറിറ്റി അറിയിച്ചു. ഇത് സംബന്ധമായ പരാതികൾ പ്രവർത്തി ദിവസങ്ങളിൽ 92222157 നന്പറിലോ മറ്റു ദിവസങ്ങളിൽ ഹോട്ട്ലൈൻ നന്പരായ 157 വഴിയോ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രതേ; കുറ്റക്കാർക്കെതിരേ കടുത്ത പിഴ ഈടാക്കാൻ സർക്കാർ
10:18 PM Nov 24, 2020 | Deepika.com