കുവൈറ്റ് സിറ്റി : രാജ്യത്ത് ചൊവ്വാഴ്ച 402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 140,795 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,583 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,062,076 ആയി.
കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 870 ആയി ഉയർന്നു. ഇന്നലെ 559 പേരാണ് രോഗ മുക്തരായത് . 133,407 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 6,518 പേരാണ് ചികിത്സയിൽ കഴിയുന്നതായും 75 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 402 പേർക്ക് കോവിഡ്; രണ്ട് മരണം
10:17 PM Nov 24, 2020 | Deepika.com