വാഷിംഗ്ടണ്‍ ഡിസി: ടെക്സസ് സംസ്ഥാനത്തെ വാൾമാർട്ട് സ്റ്റോറുകളിൽ മദ്യ വിൽപനയ്ക്കുള്ള അനുമതി നിഷേധിച്ചുകൊണ്ട് യുഎസ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. നവംബർ 23 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി. 1995 ടെക്സസിൽ നിലവിൽ വന്ന സ്വകാര്യ കന്പനികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തണമെന്ന നിയമം മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുന്പോൾ വിവേചനപരമാണെന്ന് ചൂണ്ടികാട്ടിയാണ് വാൾമാർട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ കേസ് വീണ്ടും ഫെഡറൽ ട്രയൽ കോർട്ടിലേക്ക് റഫർ ചെയ്യും. അവിടെ വാൾമാർട്ട് തങ്ങളോടു മനപൂർവം വിവേചനം കാണിക്കുന്നു എന്ന് തെളിവുകൾ സംസ്ഥാനം സഹിതം വാദിക്കേണ്ടി വരും. ടെക്സസിൽ തന്നെയുള്ള ഗ്രോസറി സ്റ്റോറുകളിൽ ബിയർ, വൈൻ എന്നിവ വിൽക്കുന്നതിനു സംസ്ഥാന നിയമം അനുമതി നൽകിയിട്ടുണ്ട്.
2015ൽ വാൾമാർട്ട് ഇതേ ആവശ്യം ഉന്നയിച്ചു ടെക്സസ് ആൾക്കഹോളിക്ക് ബിവറേജ് കമ്മീഷനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. സ്പെക്കിനെ പോലുള്ള ഫാമിലി ഓണ്‍ഡ് സ്റ്റോറുകളിൽ മദ്യ വിൽപനയ്ക്കുള്ള പെർമിറ്റുകൾ നൽകിയ സാഹചര്യത്തിൽ വാൾമാർട്ടിനെ പോലുള്ള കന്പനികൾക്ക് പെർമിറ്റ് നിഷേധിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു. ഫിഫ്ത് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് കേസ് തള്ളിയിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ടെക്സസ് വാൾമാർട്ടുകളിൽ മദ്യവിൽപന അനുവദിക്കില്ലെന്ന് സുപ്രീം കോടതി
10:08 PM Nov 24, 2020 | Deepika.com