റിയാദ്: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ നടപ്പിലാക്കുന്ന ന്ധന്ധഎവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’’ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പ്രവേശനോത്സവം കേളി കലാസാംസ്കാരിക വേദിയുടെ മധുരം മലയാളത്തിന്റെ ആഭിമുഖ്യത്തിൽ മജ്മയിൽ നടന്നു.
ഓണ്‍ലൈനിൽ നടന്ന പ്രവേശനോത്സവം പ്രമുഖ പ്രവാസി സാഹിത്യകാരി സബീന എം.സാലി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ റിയാദ് കോർഡിനേറ്റർ കെ.പി.സജിത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിൽ എം.സാലി സ്വാഗതം പറഞ്ഞു.
മലയാളം മിഷൻ റിയാദ് മേഖല പ്രസിഡന്റ് സുനിൽ സുകുമാരൻ, മജ്മ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫ. ഡോ.പ്രവീണ്‍, ഒഐസിസി പ്രതിനിധി അബൂബക്കർ മജ്മ, അൽരാജ്ഹി ബാങ്കിലെ ഉദ്യോഗസ്ഥനായ ഷമീർ ഷെരീഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പി.കെ. സാഹിറ, സരിത രാധാകൃഷ്ണൻ, ജെ.എം.ജിത്യ എന്നിവർ കുട്ടികൾക്ക് ക്ലാസകളെടുത്തു. മജ്മയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ അവതരിപ്പിച്ച നിരവധി കലാപരിപാടികളും അരങ്ങേറി.
കേളി മധുരം മലയാളം മജ്മ മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു
09:47 PM Nov 24, 2020 | Deepika.com