സാൻജോസ്: കലിഫോർണിയയിലെ സാൻ ഹോസെയിലെ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിലുണ്ടായ അക്രമത്തിൽ രണ്ടുപേർ കുത്തേറ്റു മരിച്ചു.
ഏതാനും പേർക്കു കുത്തേറ്റുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും സാൻജോസ് പോലീസും മേയർ സാം ലിക്കാർഡോയും പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയാണു സാൻ ഹോസെയിലെ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായത്.
അക്രമിയെ അറസ്റ്റ്ചെയ്തതായി മേയർ ട്വീറ്റ് സാം ആദ്യം ട്വീറ്റ് ചെയ്തുവെങ്കിലും ഏതാനും സമയത്തിനുശേഷം അതു പിൻവലിച്ചു. അന്വേഷണപുരോഗതിയെക്കുറിച്ചു പോലീസിൽ നിന്നു വിവരം ലഭിക്കുന്നതേയുള്ളു എന്ന പ്രസ്താവന ഇതിനു പിന്നാലെ പുറത്തിറക്കുകയും ചെയ്തു.
കലിഫോർണിയയിലെ ക്രൈസ്തവ ആരാധനാകേന്ദ്രത്തിൽ രണ്ടു പേർ കുത്തേറ്റു മരിച്ചു
11:44 PM Nov 23, 2020 | Deepika.com