ദോഹ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് കീഴിൽ നടന്നു വരുന്ന ഖുർആൻ ഹദീഥ് ലേണിംഗ് സ്കൂൾ (ക്യൂഎച്ച്എൽഎസ്) വാർഷിക പൊതു പരീക്ഷ നവംബർ 29 നു നടക്കും.
ഖത്തറിൽ നിന്നും പരീക്ഷ എഴുതുന്നവരിൽ കൂടുതൽമാർക്ക് നേടി ഒന്നും രണ്ടും മൂന്നും സ്ഥാനംനേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകാൻ ഖത്തർ കേരളാ ഇസ് ലാഹി സെന്റർ , സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി ഝഒഘട വിംഗ് കണ്‍വീനർ സി.പി ഷംസീർ അറിയിച്ചു.
മർഹൂം അമാനി മൗലവിയുടെ ഖുർആൻ പരിഭാഷഅടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷയിൽ സൂറത്തു-ത്ത്വൂർ, സൂറത്തുന്നജ്മ്,സൂറത്തുൽഖമർ, സൂറ:റഹ്മാൻ,സൂറ:അൽവാഖിഅ: എന്നിവയാണ് സിലബസിൽ ഉള്ളത്.
ഒബ്ജക്റ്റീവ് ടൈപ്പ് രൂപത്തിലുള്ള ചോദ്യങ്ങൾമാത്രമായിരിക്കും വാർഷിക പൊതുപരീക്ഷക്ക്ഉണ്ടായിരിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:3310 5963 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: നൗഷാദ് അലി
ക്യൂഎച്ച്എൽഎസ് വാർഷികപരീക്ഷ: വിജയികൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു
09:16 PM Nov 22, 2020 | Deepika.com