ഒബാമയുടെ കാലഘട്ടത്തിൽ വിദ്യാഭ്യാസ-സാമശ്കാരിക വകുപ്പിൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സെക്രട്ടറി ഓപ് സ്റ്റേറ്റ്സ് ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥയായും ദേശീയ സുരക്ഷാ വിഭാഗത്തിൽ ഡയറക്ടറായും മാല അഡിഗ അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവെച്ചി രുന്നു. അഭിഭാഷക കൂടിയായ മാല അഡിഗ ഓബാമയുടെ ഭരണ നിർവഹണത്തിൽ അസോസിയേറ്റ് അഞോർണിയുടെ അഭിഭാഷകയാണ് പ്രവർത്തിച്ചിരുന്നു
ചിക്കാഗോയിലെ നിയമസ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടെ 2008 ലാണ് ഓബാമയുടെ തിരഞ്ഞെടുപ്പ ്പ്രാചരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്. ഇല്ലിനയോഡ് സ്വദേശിയായ മല യൂണിവേഴ്സിറ്റി ഓഫ് മിന്നസോട്ട, ഗ്രിന്നൽ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ലോ സ്കൂൾ എന്നിവടങ്ങളിൽ നിന്നും ബിരുദവും നേടിയിട്ടുണ്ട്.
ഇന്ത്യ കർണാടക സംസ്ഥാനത്തെ ഉദ്പുരി ജില്ലയിലെ കുന്ദാപുർ പട്ടണത്തിൽ നിന്നുള്ള വാസ്ക്കുലാർ സർജൻ ഡോ രമേശ് അഡിഗ യുടെയും വെല്ലൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ജയാ അഡിഗയുടെയും മകളാണ് മാല .
റിപ്പോർട്ട്: പി.പി. ചെറിയാൻ