ദുബായ്: ഇസ്രായേലിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും യുഎഇ വിപണികളിൽ എത്തിത്തുടങ്ങി . ദുബായ് മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള റാസ് അൽ ഖോറിലെ ഫ്രഷ് മാർക്കറ്റിലാണ് ആദ്യമായി ഇസ്രായേലി പഴവർഗങ്ങൾ വിൽപനക്കായി എത്തിച്ചിരിക്കുന്നത്.
ഭൂമിശാസ്ത്രപരമായി ഇസ്രയേലുമായി അടുത്ത് കിടക്കുന്ന രാജ്യമായതിനാൽ യുഎഇയിലേക്ക് ഇസ്രായേലിലെ കൃഷിവിളകൾ എത്തിക്കുന്നതിന് കുറഞ്ഞ സമയം മതിയെന്നും വിളവെടുപ്പ് കഴിഞ്ഞാൽ ഏതാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലവർഗങ്ങൾ യുഎഇ വിപണിയിലെത്തിക്കാമെന്ന സൗകര്യം ഉണ്ടെന്നും ഇറക്കുമതി കന്പനിയായ കാർമേൽ ആഗ്രക്സ്കോ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇസ്രായേലിലെ അത്യാധുനിക കൃഷിരീതികളിലൂടെ വിളയിച്ചെടുക്കുന്ന ഫലവർഗങ്ങൾക്ക് യുഎഇ വിപണികളിൽ വന്പൻ സ്വീകാര്യത ലഭിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹ്മദ് ബിൻ സുലേയം ഫുഡ് സെക്യൂരിറ്റി വിഭാഗം മേധാവി ഈസാ അബ്ദുൽ റഹ്മാൻ അൽ ഹാഷ്മി, അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ ദഹനാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
പുതുമ നഷ്ടമാകാതെ ഫലവർഗങ്ങൾ ഇസ്രായേലിൽ നിന്നും യുഎഇ വിപണിയിലേക്ക്
01:05 AM Nov 15, 2020 | Deepika.com