ദുബായ് : രണ്ട് ബില്യണ്‍ ദിർഹത്തിന്റെ 29 വികസന പദ്ധതികൾക്ക് ദുബായിൽ അംഗീകാരം നൽകി . പദ്ധതികൾ പൂർത്തിയാകുന്പോൾ 8 മില്യണ്‍ ചതുരശ്ര മീറ്റർ പ്രദേശത്തു കൂടി ഹരിതവൽക്കരണവും പുതിയ പാർക്കുകളും സ്ഥാപിതമാകുമെന്നും പ്രഖ്യാപിച്ചു.
യുഎഇയിലെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനും, രാജ്യത്തിന്റെ ഭാവി കരുപിടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും , പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.
ദുബായിലെ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിലൂടെ ഉൗർജോത്പാദനം നടത്തുന്നതിന് നാലു ബില്യണ്‍ ദിർഹത്തിന്റെ പദ്ധതി കൂടി ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ 1000 മാലിന്യശേഖരണ വണ്ടികളിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് 1,35,000 വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. അൽ മംസാർ ബീച്ച് മുതൽ ഉം സുഖ്എം വരെയുള്ള 12 കിലോമീറ്റർ പരിധിയിൽ ഒരു മില്യണ്‍ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ബീച്ചിന്റെ വികസനം നടത്തുന്നതിന് 500 മില്യണ്‍ ദിർഹവുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. നീന്തലിനു ഉതകുന്ന കൂടുതൽ സ്ഥലങ്ങളും , റണ്ണിംഗ്, സൈക്ലിംഗ് എന്നിവക്കുള്ള കൂടുതൽ ദീർഘദൂര പാതകൾ എന്നിവയും വികസന പദ്ധതിയുടെ ഭാഗമാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുബായിൽ രണ്ട് ബില്യണ്‍ ദിർഹത്തിന്റെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി
01:55 AM Nov 01, 2020 | Deepika.com