പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​ക്ക് ഐ​സി പെ​ർ​മി​റ്റ് ല​ഭി​ക്കാ​ത്ത​ത് യു​എ​ഇ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും : ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി

01:51 AM Nov 01, 2020 | Deepika.com
അ​ബു​ദാ​ബി : പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​യാ​ത്ര​യ്ക്ക് ഐ​സി​എ പെ​ർ​മി​റ്റ് ല​ഭി​ക്കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​ഇ. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​വ​ൻ ക​പൂ​ർ അ​റി​യി​ച്ചു. അ​ബു​ദാ​ബി​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ടി​യ​ന്ത​ര​മാ​യി യു​എ​ഇ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യാ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കാ​മെ​ന്നും യോ​ഗ​ത്തി​ൽ സ്ഥാ​ന​പ​തി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി പൂ​ജ വെ​ർ​ണേ​ക്ക​റും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്കു​മാ​ത്രം ഐ​സി​എ. പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​ർ​ക്ക് ല​ഭി​ക്കാ​ത്ത​തും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ്ഥാ​ന​പ​തി ഒ​ട്ടേ​റെ വി​മാ​ന ക​ന്പ​നി​ക​ൾ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. മ​ര​ണം, വി​വാ​ഹം തു​ട​ങ്ങി ഹ്ര​സ്വ അ​വ​ധി​ക്കു പോ​കു​ന്ന​വ​ർ​ക്ക് ഉ​ട​ൻ​ത​ന്നെ തി​രി​ച്ചു​വ​രാ​നു​ള്ള അ​നു​മ​തി യാ​ത്രാ​വേ​ള​യി​ൽ ത​ന്നെ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു ആ​വ​ശ്യം.​പ​ല ത​വ​ണ ശ്ര​മി​ച്ചി​ട്ടും ഐ​സി​എ അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന, അ​ടി​യ​ന്ത​ര​മാ​യി യു​എ​ഇ​യി​ൽ എ​ത്തേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ എം​ബ​സി​ക്കു കൈ​മാ​റി​യാ​ൽ യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കാ​മെ​ന്നും സ്ഥാ​ന​പ​തി ഉ​റ​പ്പു​ന​ൽ​കി. അ​ബു​ദാ​ബി​യി​ലെ ഇ​രു​പ​തോ​ളം സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ശി​റ​ശ​മി​ബ​ലാ​യ​ല്യെ​ബ2020ിീ്ല01.​ഷു​ഴ

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള