കുവൈറ്റ് സിറ്റി : രാജ്യത്ത് 760 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 124,666 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,147 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 905,133 ആയി.
കോവിഡ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 767 ആയി ഉയർന്നു. വ്യാഴാഴ്ച 552 പേരാണു രോഗ മുക്തരായത് . 115,475 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 8,424 പേരാണു ചികിൽസയിൽ കഴിയുന്നതായും 104 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ വ്യാഴാഴ്ച 760 പേർക്ക് കോവിഡ്; നാല് മരണം
10:34 PM Oct 29, 2020 | Deepika.com