കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ പുതുതായി വീണ്ടും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
നിലവിലെ ആവശ്യക്കാരുടെ കൃത്യമായ കണക്കിനു വേണ്ടിയാണു പുതിയ രജിസ്റ്റേഷൻ ഡ്രൈവ് ആരംഭിചിരിക്കുന്നത്. ഇതിനു അനുസൃതമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സർവീസുകൾ ക്രമീകരിക്കാനാണ് എംബസി ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പുതിയ രജിസ്ട്രേഷൻ നടപടി നേരത്തെ ഏർപ്പെടുത്തിയ രജിസ്ട്രേഷനു ബദൽ അല്ലെന്നും എംബസി വ്യക്തമാക്കി. താഴെ കാണുന്ന ലിങ്ക് വഴിയാണു പുതിയ രജിസ്ട്രേഷനു അപേക്ഷ സമർപ്പിക്കേണ്ടത്. https:// forms.gle/R12a8XDxYXfroXUaA
റിപ്പോർട്ട്: സലിം കോട്ടയിൽ
നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം
10:32 PM Oct 29, 2020 | Deepika.com