കുവൈറ്റ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ഇസ് ലാഹി സെൻറർ സജീവ പ്രവർത്തകരായ എൻജി. അൻവർ സാദത്തിനും മുഹമ്മദ് ശരീഫ് മണ്ണാർക്കാടിനും യാത്രയയപ്പു നൽകി. നീണ്ട 14 വർഷം കുവൈറ്റിലുള്ള എൻജി. അൻവർ സാദത്ത് ഐഐസി കേന്ദ്ര പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ഓർഗനൈസിംഗ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, ജോ. സെക്രട്ടറി, ശാഖ ഭാരവാഹിത്വം തുടങ്ങി വിവിധങ്ങളായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ദാറുൽ ഹൻദസ കന്പനിയിൽ മെറ്റീരിയൽ എൻജിയറായിരുന്നു അൻവർ. അഞ്ചുവർഷത്തെ പ്രവാസിയായ ശരീഫ് മണ്ണാർക്കാട് കേന്ദ്ര ദഅ് വ, ഖുർആൻ ലേണിംഗ് സ്കൂൾ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുപിക് കന്പനിയിലെ ഇഡിസി കോർഡിനേറ്ററായിരുന്നു ശരീഫ്.
ഐഐസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, കേന്ദ്ര സെക്രട്ടറി എൻജി. ഉമ്മർ കുട്ടി എന്നിവർ അൻവറിനും ശരീഫിനും ഉപഹാരം നൽകി. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, യൂനുസ് സലീം, പി.വി അബ്ദുൽ വഹാബ്, അയ്യൂബ് ഖാൻ, അബ്ദുൽ നാസർ മുട്ടിൽ, താജുദ്ധീൻ നന്ദി, ബദറുദ്ധീൻ പുളിക്കൽ, ബക്കർ ചാവക്കാട് എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
എൻജി. അൻവറിനും ശരീഫ് മണ്ണാർക്കാടിനും ഐഐസി യാത്രയയപ്പു നൽകി
10:29 PM Oct 29, 2020 | Deepika.com