ദോഹ. മലയാളം പോഡ്കാസ്റ്റിലൂടേയും ഖത്തർ മലയാളികളുടെ സ്വന്തം ചങ്ങായിയായ മലയാളം റേഡിയോ 98.6 ലൂടേയും ജനപ്രിയ പരിപാടിയായി ശ്രദ്ധ നേടിയ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങൾ പുസ്തകമാകുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്
നവംബർ 4 മുതൽ 14 വരെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലാണ് പുസ്തകത്തിന്റെ ഒൗപചാരികമായ പ്രകാശനം.
ഖത്തറിൽ നിന്നുള്ള വിജയമന്ത്രത്തിന്റെ ആയിരക്കണക്കിന് ശ്രോതാക്കളെ പരിഗണിച്ച് ഖത്തറിലും പ്രകാശന ചടങ്ങും കാന്പയിനും സംഘടിപ്പിക്കും. റേഡിയോ മലയാളമായിരിക്കും പരിപാടിയുടെ മീഡിയ പാർട്ണർ.
ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഗ്രന്ഥകാരൻ ഡോ. അമാനുല്ല വടക്കാങ്ങരയും റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈനും ധരണാപത്രത്തിൽ ഒപ്പുവച്ചു.
വിജയമന്ത്രങ്ങൾ മലയാളം റേഡിയോ 98.6 മീഡിയ പാർട്ണർ
10:28 PM Oct 29, 2020 | Deepika.com