ഫോ​മാ മി​ഡ് അ​റ്റ​ലാ​ന്‍റി​ക് റീ​ജ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം

10:09 PM Oct 29, 2020 | Deepika.com
അ​റ്റ​ലാ​ന്‍റി​ക്: ഫോ​മാ മി​ഡ് അ​റ്റ​ലാ​ന്‍റി​ക് റീ​ജ​ണും ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം ചേ​ർ​ന്നു. മി​ഡ് അ​റ്റ​ലാ​ന്‍റി​ക് റീ​ജ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും നേ​താ​ക്കന്മാ​ർ ഫോ​മാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യ്ക്ക് അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ക​മ്മി​റ്റി​യോ​ടൊ​ത്ത് ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഏ​വ​രും ഒ​റ്റ​കെ​ട്ടാ​യി ഉ​റ​പ്പു ന​ൽ​കി.

ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി . ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മി​ഡ് അ​റ്റ​ലാ​ന്‍റി​ക് റീ​ജ​ണ്‍ ആ​ർ​വി​പി ബൈ​ജു വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ശ്രീ​ദേ​വി അ​ജി​ത്ത് കു​മാ​റി​ന്‍റെ സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. ബൈ​ജു വ​ർ​ഗീ​സ് മി​ഡ് അ​റ്റ് ലാ​ന്‍റി​ക് റീ​ജ​ണി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും നേ​താ​ക്ക​ളെ​യും ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും സ്വാ​ഗ​തം ചെ​യ്തു.

2020-2022 റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ ആ​ർ വി ​പി ബോ​ബി തോ​മ​സ് റീ​ജി​യ​ന്‍റെ 2018-2020 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രും ന​ൽ​കി​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കു ന​ന്ദി അ​റി​യി​ച്ചു.

അ​നു സ്ക​റി​യ , മ​നോ​ജ് വ​ർ​ഗ്ഗീ​സ് (ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി ) , രാ​ജു വ​ർ​ഗീ​സ് (ഫോ​മാ കം​പ്ല​യ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ (ഫോ​മാ ജു​ഡീ​ഷ്യ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ), മു​ൻ ആ​ർവി​പിയും ​ഫോ​മ 2016 -2018 ലെ ​സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ് , മു​ൻ ആ​ർവിപി സാ​ബു സ്ക​റി​യ , മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ മാ​രാ​യ ചെ​റി​യാ​ൻ കോ​ശി, സ​ണ്ണി എ​ബ്ര​ഹാം, മു​ൻ ജു​ഡീ​ഷ്യ​ൽ കൗ​ണ്‍​സി​ൽ ചെ​യ​ര്മാ​ന് പോ​ൾ സി ​മ​ത്താ​യി വി​വി​ധ അ​സ്‌​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ദീ​പ്തി നാ​യ​ർ (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ ​ജേ​ഴ്സി - കാ​ൻ​ജ്), സി​റി​യ​ക് കു​രി​യ​ൻ, ജി​യോ ജോ​സ​ഫ് (കേ​ര​ള സ​മാ​ജം ഓ​ഫ് നോ​ർ​ത്ത് ജേ​ർ​സി - കെ ​എ​സ്എ​ൻ​ജെ ) ഷാ​ലു പു​ന്നൂ​സ്, ബി​നു ജോ​സ​ഫ് (മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ (എം​എ​പി ), രാ​ജു വ​ർ​ഗീ​സ്, സ്റ്റാ​ൻ​ലി ജോ​ണ്‍ (സൗ​ത്ത് ജേ​ർ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ജെ​യ്മോ​ൾ ശ്രീ​ധ​ർ (2018 2020 ഫോ​മാ വു​മ​ണ്‍​സ് ഫോ​റം മെ​ന്പ​ർ, ക​ല പ്ര​സി​ഡ​ന്‍റ്), അ​ജി​ത് ചാ​ണ്ടി , മ​ധു (ഡെ​ല​വെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ -ഡെ​ൽ​മ ) എ​ന്നി​വ​ർ ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി.​ജി. ബി​ന്ദു