ഡിട്രോയിറ്റ്: ഫോമാ ഗ്രേറ്റ്ലേക്സ് റീജണ്‍ 2020-2022 വർഷത്തെ പ്രവർത്തനോദ്ഘാടനവും 64-മത് കേരളപിറവി ദിനാഘോഷവും ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് നാലിന് നോവായ് ധാവത് റസ്റ്ററന്റിൽ നടക്കപ്പെടും.. ഫോമായുടെ നാഷണൽ പ്രസിഡന്റ് അനിയൻ ജോർജ് ഗ്രേറ്റ്ലേക്സ് റീജിയണ്‍ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.
ഫോമായുടെ നാഷണൽ ജനറൽ സെക്രട്ടറി ഉണ്ണി കൃഷ്ണൻ കേരളപിറവിദിന സന്ദേശം നൽകും. ഫോമ നാഷണൽ ജുഡീഷ്യൽ കമ്മീഷൻ ചെയർമാനായ മാത്യൂസ് ചെരുവിൽ, ആർവിപി ബിനോയ് ഏലിയാസ്, ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായ സൈജൻ കണിയോടിക്കൽ, ബിജോ ജെയിംസ് കരിയാപുരം എന്നിവർ നേതൃത്വം നൽകുന്ന സമ്മേളനത്തിൽ ഫോമാ മുൻ നാഷണൽ ജോയിന്റ് ട്രഷറർ ജെയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ, മുൻ ആർവിപി സുരേന്ദ്രൻ നായർ, ഡിട്രോയിറ്റ് കേരളക്ലബ് പ്രസിഡന്റ് അജയ് അലക്സ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുട്ടി, മിന്നസോട്ട മലയാളി അസോസിയേഷൻ പ്രസിഡന്റ് അശ്വതി മുട്ടാശേരിൽ, മിഷിഗണ്‍ മലയാളി അസോസിയേഷൻ പ്രസിഡന്റ് മാത്യു ഉമ്മൻ എന്നിവർ ആശംസ അർപ്പിക്കും.
റിപ്പോർട്ട്: അലൻ ചെന്നിത്തല
ഫോമാ ഗ്രേറ്റ്ലേക്സ് റീജണ്‍ പ്രവർത്തനോദ്ഘാടനവും കേരളപിറവി ദിനാഘോഷവും
12:53 AM Oct 28, 2020 | Deepika.com