മസ്കറ്റ്: ലുലു ഗ്രൂപ്പിന്റെ 194-ാമത് ഹൈപ്പർമാർക്കറ്റ് ഒമാനിൽ പ്രവർത്തനമാരംഭിച്ചു. മസ്കറ്റിനടുത്തുള്ള സീബ് മർക്കസ് അൽ ബാജ ഷോപ്പിംഗ് മാളിലാണ് 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
ഒമാൻ സാന്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ റാഷിദ് അബ്ദുള്ള അൽ മവാലിയാണ് ഒമാനിലെ ഇരുപത്തി അഞ്ചാമത്തെതുമായ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
സീബ് വാലി ശൈഖ് ഇബ്രാഹീം ബിൻ യാഹ്യ അൽ റവാഹി, ലുലു ഒമാൻ, ഇന്ത്യ ഡയറക്ടർ ആനന്ദ് ഏ.വ്. ലുലു ഒമാൻ, റീജണൽ ഡയറക്ടർ ഷബീർ കെ.എ. എന്നിവരും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങിൽ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, സി.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ. തുടങ്ങിയവർ വീഡിയോ കോണ്‍ഫറൻസിലൂടെ ചടങ്ങിൽ സംബന്ധിച്ചു.
കോവിഡ് കാലത്തെ ബിസിനസ് ലോകം വെല്ലുവിളികൾ നേരിടുന്ന അവസരത്തിൽ, ഈ പ്രതികൂല സാഹചര്യം മറികടക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ലുലു ഡയറക്ടർ ആനന്ദ് എ.വി. പറഞ്ഞു. പുതിയ സാഹചര്യത്തിൽ തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഒമാനിലെ ഈ പുതിയ ഹൈപ്പർമാർക്കറ്റെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള ഒരു ഷോപ്പിംഗ് അന്തരീക്ഷമാണ് ഹൈപ്പറിൽ ഒരുക്കിയിട്ടുള്ളതെന്നും ആനന്ദ് കൂട്ടിച്ചേർത്തു.
സലാല ഉൾപ്പെടെ ഒമാനിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്ന് ലുലു ഒമാൻ റീജണൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു.
റിപ്പോർട്ട്: സേവ്യർ കാവാലം
ലുലുവിന്റെ 19-ാമത് ഹൈപ്പർമാർക്കറ്റ് ഒമാനിൽ
12:38 AM Oct 28, 2020 | Deepika.com