കുവൈറ്റ് സിറ്റി : ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ റബ അൽ റബയുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കൂടിക്കാഴ്ച നടത്തി. വാണിജ്യ, സാന്പത്തിക മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കുവൈത്തിൽ പുതുതായി സ്ഥാനമേറ്റ സിബി ജോർജ് വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബ് എന്നിവരുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസിഡർ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടറെ സന്ദർശിച്ചു
12:36 AM Oct 28, 2020 | Deepika.com