റിയാദ് : കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾക്കിടയിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുക, കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേളി ബദിയ ഏരിയ സ്പോർട്സ് കമ്മിറ്റി സുവേദി കേന്ദ്രീകരിച്ചുള്ള ന്ധസ്പാർക് ഇലവൻ’ ക്രിക്കറ്റ് ടീമിന് ബാറ്റും ബോളും സമ്മാനിച്ചു.
കേളിയുടെ ബദിയ ഏരിയ പരിധിയിൽ നടന്ന പരിപാടിയിൽ ബദിയ ഏരിയ സെക്രട്ടറി മധു ബാലുശേരി സ്വാഗതം പറഞ്ഞു. കേന്ദ്ര കായിക വിഭാഗം ചെയർമാൻ സരസൻ ചടങ്ങിൽ കളിക്കാരേയും കേളി പ്രവർത്തകരേയും അഭിസംബോധന ചെയ്ത് സംസാരിച്ചു. ഏരിയ സ്പോർട്സ് കണ്‍വീനർ ജയൻ ഹിലാൽ ടീമിന് ബാറ്റും ബോളും കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ പ്രസിഡണ്ട് മധു ഏലത്തൂർ, ഏരിയ രക്ഷാധികാരി അംഗം കിഷോർ ഇ നിസാം, കേന്ദ്ര സാംസ്കാരിക വിഭാഗം ചെയർമാൻ പ്രദീപ്, കേന്ദ്ര ജീവകാരുണ്യ വിഭാഗം ആക്ടിംഗ് കണ്‍വീനർ മധു പട്ടാന്പി, ഏരിയ കമ്മിറ്റി അംഗം സുധീർ സുൽത്താൻ, നിയാസ്, ബൈജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേളിയുടെ ഇത്തരം പ്രവർത്തനങ്ങൾ സ്പോട്സിനെ സ്നേഹിക്കുന്ന എല്ലാവരും മാതൃകയാക്കണമെന്ന് ചടങ്ങിന് നന്ദി പറഞ്ഞ ടീം അംഗങ്ങൾ സൂചിപ്പിച്ചു. ടീമിന് വേണ്ടി ക്യാപ്റ്റൻ നസീർ, വൈസ് ക്യാപ്റ്റൻ രാജേഷ് എന്നിവർ ബാറ്റും ബോളും ഏറ്റുവാങ്ങി.
കേളി ക്രിക്കറ്റ് ടീമിന് ബോളും ബാറ്റും സമ്മാനിച്ചു
12:30 AM Oct 28, 2020 | Deepika.com