കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയിൽ പ്രവാസി ഇന്ത്യക്കാർക്ക് നിർദ്ദേശങ്ങൾ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷയിലും സമർപ്പിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു അധികൃതർ അറിയിച്ചു.
മൂന്ന് പാസ്പോർട്ട് കേന്ദ്രങ്ങളിലെയും കോണ്‍സുലാർ, ലേബർ, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങളും ഇന്ത്യൻ എംബസിയിലെ സേവനങ്ങളും മെച്ചപ്പെടുത്താൻ ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രാദേശിക ഭാഷകളിൽ നിർദ്ദേശം സമർപ്പിക്കാനുളള അവസരമൊരുക്കിയിട്ടുളളത്. ഇതിനായുള്ള പ്രിന്റ് ഫോമുകൾ എംബസിയിലും മൂന്ന് പാസ്പോർട്ട് കേന്ദ്രങ്ങളിലും ലഭിക്കും.
മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഫോമുകൾ ലഭ്യമാക്കും. കൂടുതൽ ഭാഷകൾ ഇനിയും ഉൾപ്പെടുത്തുമെന്നും എംബസി അധികൃതർ അറിയിച്ചു. ഫോം പൂരിപ്പിച്ച് എംബസിയിലും പാസ്പോർട്ട് കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ പ്രവാസികൾക്ക് നിക്ഷേപിക്കാം. community.kuwait@mea.gov.in, amboff.kuwait@mea.gov.in എന്ന വിലാസത്തിലും അയക്കാം.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
ഇന്ത്യൻ എംബസിയിൽ നിർദ്ദേശങ്ങൾ പ്രാദേശിക ഭാഷയിലും സമർപ്പിക്കാം
12:29 AM Oct 28, 2020 | Deepika.com