കുവൈറ്റ് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്േറയും, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയുടേയും സംയുക്ത സഹകരണത്തോടെ കേരളപ്പിറവിയോടനുബന്ധിച്ച് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വച്ച് സന്നദ്ധ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു.
അന്തരിച്ച ആദരണീയനായ കുവൈറ്റ് മുൻ അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബാഹിനോടുള്ള ആദരവായും കൂടിയാണ് ഈ ക്യാന്പ് സംഘടിപ്പിക്കുന്നത്.
പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ക്യാന്പ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിൽ അനുഭവപ്പെടാൻ സാധ്യതയുള്ള രക്തദൌർലഭ്യം മുന്നിൽകണ്ട് സംഘടിപ്പിക്കുന്ന ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ //www.bdkkuwait.org/event-registrationഎന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നന്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
മംഗഫ് / ഫഹഹീൽ: 69302536 ക മഹബുള / അബു ഹലീഫ: 98557344 ക സാൽമിയ: 6969 9029, ഫർവാനിയ: 98738016, അബ്ബാസിയ: 66149067
റിപ്പോർട്ട്: സലിം കോട്ടയിൽ
കേരളപ്പിറവിയോടനുബന്ധിച്ച് രക്തദാനക്യാന്പ് സംഘടിപ്പിക്കുന്നു
09:54 PM Oct 26, 2020 | Deepika.com