റിയാദ്: ആസന്നമായ ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നിലവിലുള്ള ഒഴിവുകൾ നികത്തികൊണ്ട് വിപുലീകരിച്ച ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുടെ യോഗം ബുധനാഴ്ച ഓണ്‍ലൈനായി നടത്തപ്പെട്ടു.
കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചർച്ചചെയ്തു. അത്യന്തം ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത് എന്നും കേരളം ഭരിക്കുന്ന സർക്കാരിനോ സിപിഎമ്മിനോ നാഥനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത് എന്നും യോഗം വിലയിരുത്തി.
സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പോരാടുന്ന കെപിസിസിയുടെയും യു ഡിഎഫിന്റെയും പ്രവർത്തങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ യോഗം പ്രവാസികൾക്കിടയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഒഐസിസി സംഘടനാ സംവിധാനം കൂടുതൽ ശക്തിപെടുത്താനുതകുന്ന രീതിയിൽ രൂപരേഖകൾ തയാറാക്കി സമയബന്ധിതമായി നടപ്പിലാക്കുവാനും തീരുമാനിച്ചു.
ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പിഎം നജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ അഷ്റഫ് വടക്കേവിള, നാസർ കാരന്തൂർ, ശങ്കർ ഇളങ്കൂർ, ബിനു ജോസഫ് മല്ലപ്പള്ളി എന്നിവരും ജനറൽ സെക്രട്ടറിമാരായ ഇസ്മയിൽ എരുമേലി, ഷാജി സോണ, സത്താർ കായംകുളം, അഡ്വ എൽ കെ അജിത്, മാത്യു ജോസഫ് എന്നിവരും സെക്രട്ടറിമാരായ ഫൈസൽ ഷെരീഫ് ജയരാജ് കൊയിലാണ്ടി, സിദ്ദീഖ് കല്ലുപറന്പൻ, മാള മുഹിയുദ്ദീൻ, സാമുവൽ പാറക്കൽ, രവികുമാർ ഹരിപ്പാട്, ട്രഷറർ കുഞ്ഞിമുഹമ്മദ് കോടശേരി, ഓഡിറ്റർ നിഷാദ് യഹ്യ, മീഡിയ കണ്‍വീനർ ഷകീബ് കൊളക്കാടൻ എന്നിവരും നിർവാഹകസമിതി അംഗങ്ങളായ മുഹമ്മദ് അലി പാഴൂർ, അസീസ് പട്ടാന്പി, റഷീദ് വാലത്ത്, ജെസി മേനോൻ, രവി കാരക്കോണം, നാസറുദ്ദീൻ മൊയ്തീൻ കുഞ്ഞു റാവുത്തർ, കുഞ്ഞുമോൻ കൃഷ്ണപുരം, ജോണ്സണ് മാർക്കോസ്, ഷാനവാസ് തിരുവനന്തപുരം, നിഷാദ് ആലങ്കോട്, മനോജ് മാത്യു, ഹരികുമാർ എന്നിവരും സന്നിഹിതാരായിരുന്നു. നേരത്തെ പ്രസിഡന്റ് പിഎം നജീബ് പുതുതായി ചാർജെടുത്ത അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഷാജി സോണ സ്വാഗതം പറഞ്ഞ യോഗത്തിൽ മാള മുഹിയുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഒഐസിസി സൗദി നാഷണൽ കമ്മറ്റി പുനഃസംഘടിപ്പിച്ചു
09:51 PM Oct 26, 2020 | Deepika.com