മസ്കറ്റ്: പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരം നടത്തുന്നു.
പതിനെട്ടിനും മുപ്പത്തിയഞ്ചും വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം.ഏതു വിഷയത്തിലിമുള്ള കവിതകൾ അയക്കാം പ്രശസ്ത സാഹിത്യകാരന്മാരുടെ സമിതി വിജയികളെ നിർണയിക്കും. നവംബർ ഇരുപത്തിയഞ്ചാം തീയതിക്കകം സൃഷ്ടികൾ pravasioruma@gmail.com എന്ന ഇമെയിലിൽ അയക്കണം. ( Mobile No. 0091- 9567960329. )ഒന്നും രണ്ടും സ്ഥാനമുള്ള വിജയികൾക്ക് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പു സ്മാരക ഫലകവും, പ്രശസ്തി പത്രവും. ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 091 9567960329.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാമത്സരം
09:48 PM Oct 26, 2020 | Deepika.com