ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകനും അജ് വ ജിദ്ദ ഘടകം വൈസ് പ്രസിഡന്റും വിവിധ കൂട്ടായ്മകളിൽ അംഗവുമായിരുന്ന സുബൈർ മൗലവി മരണപ്പെട്ട് മൂന്നുവർഷം തികഞ്ഞ ദിവസം അജ് വ ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ജിദ്ദ കമ്മിറ്റി ഓഫീസിൽ നടന്ന സദസിൽ പ്രസിഡന്റ് വിജാസ് ഫൈസി ചിതറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ സ്വാഗതം പറഞ്ഞു. ജിസിസി കമ്മിറ്റി പ്രസിഡന്റ് ശറഫുദ്ധീൻ ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. സുബൈർ മൗലവി നമ്മിൽ നിന്ന് വേർപിരിഞ്ഞെങ്കിലും അദ്ദേഹം ചെയ്ത ന·യുടേയും സുകൃതങ്ങളുടേയും പേരിൽ അദ്ദേഹം ഇന്നും നമുക്കിടയിൽ ജീവിച്ചിരിക്കുകയാണെന്നും. മരണപ്പെട്ട് പോയവരെ സ്മരിക്കലും അവർ ചെയ്ത ന·കൾ എടുത്തു പറയലും അവർക്ക് പ്രാർഥിക്കേണ്ടതും നമ്മുടെ കടമയാണെന്നും അദ്ദേഹം ഉണർത്തി.
മനാഫ് മൗലവി അൽ ബദരി പനവൂർ, റഷീദ് ഓയൂർ, നൗഷാദ് ഓച്ചിറ, അബ്ദുൾ ലത്ത്വീഫ് കറ്റാനം, അബ്ദുൾ റസാഖ് മാസ്റ്റർ, ഉമർ മേലാറ്റൂർ, ഷഫീഖ് കാപ്പിൽ, ബക്കർ സിദ്ധീഖ് നാട്ടുകൽ തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
അജ് വ സുബൈർ മൗലവിയെ അനുസ്മരിച്ചു
09:43 PM Oct 26, 2020 | Deepika.com