ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി പ്രവർത്തക സമിതി അംഗം ഇസുദീൻ തങ്ങളുടെ നിര്യാണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെഎംസിസി അനുശോചിച്ചു. സംഘടനാ പ്രവർത്തന രംഗത്ത് ഒന്നര പതിറ്റാണ്ട് നിസ്വാർഥ സേവനം കാഴ്ചവച്ച ഇസുദീൻ തങ്ങളുടെ വിയോഗം പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്.
12 വർഷത്തോളം ജില്ല പ്രവർത്തക സമിതി അംഗമായ ഇസ്സുദീൻ തങ്ങൾ, നിലവിൽ ജിദ്ദ-പൊന്നാനി മണ്ഡലം കെ.എംസിസി പ്രസിഡന്റാണ്. ഹജ് കാലയളവിൽ വോളണ്ടിയർ സേവന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. കെ.എംസിസി സുരക്ഷ സ്കീം പ്രചാരണ കാന്പയിൻ വിജയിപ്പിക്കുന്നതിൽ മുന്നിട്ട് നിൽക്കുകയും, ജിദ്ദയിലെ സാമൂഹിക സാസ്കാരിക രംഗത്ത് നിറ സാന്നിധ്യവുമായിരുന്നു ഇസുദീൻ തങ്ങൾ എന്ന് ജില്ല പ്രസിഡന്റ് ഗഫൂർ പട്ടിക്കാടും ജനറൽ സെക്രട്ടറി ഹബീബ് കല്ലനും കമ്മറ്റിക്കുവേണ്ടി അനുശോചന കുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ജിദ്ദയിൽ മയ്യത്ത് സ്കാരവും ഓണ്‍ലൈനായി പ്രാർഥന സദസും സംഘടിപ്പിക്കുമെന്നു ജില്ല കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഇസുദീൻ തങ്ങളുടെ നിര്യാണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെഎംസിസി അനുശോചിച്ചു
09:42 PM Oct 26, 2020 | Deepika.com