കുവൈറ്റ്: എൻജിനിയറിംഗ് ഡിസൈൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കുവൈറ്റിലെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യുസേഴ്സ്, കുവൈറ്റ് (ഫോക്കസ് ) ആട്ടോ ഡെസ്ക്ക്കിന്റെയും ലോജിക് കോമിന്റെയും സഹകരണത്തോടെ ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ തൊഴിൽ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 30 വെള്ളിയാഴ്ച കുവൈറ്റ് സമയം 4.30 മുതൽ 5.30 വരെ പുതിയ സോഫ്റ്റ് വെയറായ റിവിറ്റിൽ വെബ്നാർ സംഘടിപ്പിക്കുന്നു.
പങ്കെടുക്കുവാൻ താല്പര്യമുള്ള ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ https://lp.constantcontactpages.com/su/dj1bEWI
എന്ന ലിങ്കിൽ ഒക്ടോബർ 28 ന് രാത്രി 10 മണിക്ക് മുന്പായി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9968 7825,55715589/66461684 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് കുവൈറ്റ് റിവിറ്റ് വെബ്നാർ സംഘടിപ്പിക്കുന്നു
09:46 PM Oct 25, 2020 | Deepika.com