ഹൂസ്റ്റൺ : വിവിധ രാജ്യങ്ങളിലുള്ളവർ സഭാവ്യത്യാസമില്ലാതെ എല്ലാ ചൊവാഴ്ചയും പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയായ ഇന്റർ നാഷണൽ പ്രയർ ലൈനിൽ കാലം ചെയ്ത മലങ്കര മാർത്തോമാ സഭാ മെത്രാപോലീത്ത ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു .
ഒക്ടോബര്‍ 20 നു (ചൊവ്വ) രാത്രി 8 നു (ന്യൂയോർക്ക് ടൈം) ചേരുന്ന സമ്മേളനത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ബിഷപ് ഡോ. സി.വി. മാത്യു, മാരാമൺ കൺവൻഷൻ പ്രാസംഗീകൻ റവ. ഡോ. മാർട്ടിൻ അൽഫോൻസ്, മെത്രാപോലീത്തയുടെ സെക്രട്ടറിയായി പ്രവർത്തിച്ച റവ സജു പാപ്പച്ചൻ, റവ. എം.പി. യോഹന്നാൻ , റവ. കെ.ബി. കുരുവിള ,ഭദ്രാസന മീഡിയ കമ്മിറ്റി അംഗം ഷാജി രാമപുരം തുടങ്ങി നിരവധിപേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. തുടർന്നുള്ള ധ്യാന പ്രസംഗത്തിന് റവ മനോജ് ഇടികുള (സീനായ് മാർത്തോമാ സെന്റർ) നേത്രത്വം നൽകും.
അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യേ ണ്ടതാണ്.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനു താഴെ കാണുന്ന ഈമെയിലിലോ ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് കോർഡിനേറ്റർമാരായ ടി.എ. മാത്യു (ഹൂസ്റ്റണ്‍) സി.വി. സാമുവേൽ (ഡിട്രോയിറ്റ്) എന്നിവർ അഭ്യർഥിച്ചു.
email--tamathew@hotmail.com, cvsamuel8@gmail.com
ടി.എ. മാത്യു 713 436 2207, സി.വി. സാമുവേൽ (കോർഡിനേറ്റർ) 586 216 0602
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഐപിഎൽ ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം ഒക്ടോബർ 20 ന്
05:26 PM Oct 19, 2020 | Deepika.com