അബുദാബി : അബുദാബി അൽഐൻ റെസിഡൻസി വിസക്കാർക്ക് ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഐസിഎ അനുമതി വേണമെന്ന് എയർ അറേബ്യ. മറ്റു എമിറേറ്റുകളിലെ താമസ വിസക്കാർക്ക് ഷാർജയിൽ വിമാനമിറങ്ങാൻ നിലവിൽ അനുമതിയുടെ ആവശ്യമില്ലെന്നും നിലവിൽ അറിയിച്ചിട്ടുണ്ട്.
അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസ വിസകൾ ഉള്ളവർ യാത്രയ്ക്ക് മുൻപായി //uaeentry.ica.gov.ae/എന്ന വിലാസത്തിൽ യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഐസിഎ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് എയർ അറേബ്യ ഏറ്റവും പുതിയ യാത്രാ നിർദേശങ്ങളിൽ പറയുന്നത്.
www.airarabia.com എന്ന വെബ്സൈറ്റിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ് . ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസക്കാർ തങ്ങൾക്ക് പ്രവേശനാനുമതി നൽകുന്ന ഐസിഎ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന എയർ അറേബ്യ യാത്രികർക്കും ഐ സി എ -യുടെ പ്രവേശനാനുവാദം ഉണ്ടെന്ന് ഉറപ്പാക്കാൻ എയർ അറേബ്യ നിർദേശിച്ചിട്ടുണ്ട്. റാസൽഖൈമയിലേക്കുള്ള വിമാന സർവീസുകൾ എയർ അറേബ്യ വ്യാഴാഴ്ച മുതലാണ് പൂർണ തോതിൽ പുനരാരംഭിക്കുക.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അൽഐൻ റെസിഡൻസി വിസക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ ഐസിഎ അനുമതി വേണമെന്ന് എയർ അറേബ്യ
12:22 AM Oct 15, 2020 | Deepika.com