കുവൈറ്റ് സിറ്റി : രാജ്യത്ത് വ്യാഴാഴ്ച 494 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 105,676 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,930 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 751,163 ആയി.
ഫർവാനിയ ഗവർണറേറ്റിൽ 83,അഹ്മദി ഗവർണറേറ്റിൽ 116, ജഹ്റ ഗവർണറേറ്റിൽ 78, ഹവല്ലി ഗവർണറേറ്റിൽ 130, കാപ്പിറ്റൽ ഗവർണറേറ്റിൽ 87 പേർ എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 612 ആയി ഉയർന്നു. വ്യാഴാഴ്ച 509 പേരാണ് രോഗ മുക്തരായത് . 97,197 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,867 പേരാണു ചികിൽസയിൽ കഴിയുന്നതായും 139 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 494 പേർക്ക് കോവിഡ്; 509 പേർ രോഗമുക്തരായി
12:02 AM Oct 02, 2020 | Deepika.com