കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിന്റെ വിയോഗത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അനുശോചനയോഗം ചേർന്നു. എംബസി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എംബസിയിലെ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പങ്കെടുത്തു.
കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അമീർ മഹത്തായ പങ്ക് വഹിച്ചുവെന്ന് സ്ഥാനപതി സിബി ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ പരിഗണനയും വാൽസല്യവും സ്ഥാനപതി എടുത്തു പറഞ്ഞു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും അനുശോചന സന്ദേശങ്ങളും സ്ഥാനപതി വായിച്ചു. ദുഖ സൂചകമായി എംബസി അങ്കണത്തിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് അമീറിന്റെ വിയോഗത്തിൽ ഇന്ത്യൻ എംബസി അനുശോചനയോഗം ചേർന്നു
11:16 PM Oct 01, 2020 | Deepika.com