കുവൈറ്റ്: അന്തരിച്ച ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
യുക്തിപൂർവമായ നയങ്ങളുടെ പ്രതിരൂപമായിരുന്നു ഷെയ്ഖ് സബാഹ് എന്ന ഭരണാധികാരി പ്രവാസി സമൂഹത്തോട് പ്രത്യേകിച്ച് ഇന്ത്യക്കാരോട് സ്നേഹം നിറഞ്ഞ സമീപനമായിരുന്നു അദ്ദേഹത്തിനെന്നും ഷെയ്ഖ് സബാഹിന്റെ വിടവാങ്ങൾ രാജ്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്. ഭരണാധികാരികൾക്കും കുടുംബത്തിനും രാജ്യത്തിനുമുണ്ടായ ദു:ഖത്തിൽ പങ്കു ചേരുകയും അനുശോചിക്കുകയും ചെയ്യുന്നുവെന്നും മലപ്പുറം ജില്ലാ അസോസിയേഷൻ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
11:05 PM Oct 01, 2020 | Deepika.com