അബുദാബി : അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, തങ്ങൾ യുഎഇയിലേക്ക് പ്രവേശിച്ച തീയതി വെളിപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശം. അന്താരാഷ്ട്ര യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള ക്വാറന്ൈറൻ നടപടികൾ കൃത്യമായി നടപ്പിലാക്കുന്നതിനായാണ് പുതിയ തീരുമാനം.
അബുദാബിയിലേക്ക് എത്തുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും സെപ്റ്റംബർ 17 മുതൽ 14 ദിവസത്തെ ക്വാറന്ൈറൻ നിർബന്ധമാക്കിയിട്ടുണ്ട്. വിദേശത്തു നിന്നെത്തി മറ്റു എമിറേറ്റുകളിൽ താമസിച്ച ശേഷം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക്, മറ്റു എമിറേറ്റിൽ താമസിച്ച ദിനങ്ങൾ 14 ദിവസത്തെ ക്വാറന്ൈറൻ കാലാവധിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. ഈ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായാണ് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് യുഎഇയിലേക്ക് പ്രവേശിച്ച തീയതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്.
എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ, നിവാസികൾ എന്നിവരുൾപ്പടെ മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്. അബുദാബിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും യാത്രികർ തങ്ങൾ യുഎഇയിൽ പ്രവേശിച്ച തീയതി വെളിപ്പെടുത്തേണ്ടതാണ്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ ഒൗദ്യോഗിക ക്വാറന്റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും നടപടികളിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരെ അറ്റോർണി ജനറൽ നിർദ്ദേശിച്ചിട്ടുള്ള പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ യുഎഇയിലെത്തിയ തീയതി വെളിപ്പെടുത്തണം
01:38 AM Sep 29, 2020 | Deepika.com