ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) ടെക്സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഐഒസി(കേരള) ഹൂസ്റ്റണ്‍, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപ്പെട്ട ന്ധനിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ അന്‍പതാണ്ട് ന്ധ എന്ന സുവർണ ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 26 നു ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച സമ്മേളനം മൂന്നുമണിക്കൂർ നീണ്ടു നിന്നു. ഇന്ത്യൻ സമയം രാത്രി ഒന്‍പതര മുതൽ പന്ത്രണ്ടര വരെ നീണ്ടുനിന്ന സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും കുടുംബവും മുഴുവൻ സമയവും പങ്കെടുത്തുവെന്നത് ഈ സമ്മേളനത്തെ കൂടുതൽ പ്രസക്തമാക്കി.
പ്രശസ്ത ഗായകൻ മനോജിന്റെ പ്രാർഥനാഗാനത്തിനു ശേഷം വന്ദേമാതരഗാനാലാപനത്തിനു ശേഷം ടെക്സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. തുടർന്ന് കോണ്‍ഗ്രസിന്റെ കരുത്തനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിനു ലഭിച്ച വരദാനമാണ് ഐഒസി എന്നും എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും ഒരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടിയുടെ ജീവതം എന്നും എല്ലാവരും ആ ജീവിതം മാതൃക ആക്കണമെന്നും ചെന്നിത്തല ഉത്ബോധിപ്പിച്ചു. തുടർന്ന് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി വീഡിയോയിൽ കൂടി അനുമോദനം അർപ്പിച്ചു.
ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കൂടൽ അധ്യക്ഷത വഹിച്ചു. ജനനായകനുമായി തനിക്കുള്ള ദീർഘവർഷങ്ങളിലെ പരിചയം പങ്കുവച്ചു എല്ലാവിധ ആശംസകളും അറിയിച്ചു. തുടർന്ന് ഐഒസി യുടെ ഗ്ലോബൽ ചെയർമാനും ഇന്ത്യയിൽ ടെലിഫോണ്‍ ഐടി വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായിച്ച സാം പിട്രോഡ മുഖ്യ പ്രഭാഷണം നടത്തി.
എഐസിസി സെക്രട്ടറിയും ഐഒസി ഇൻ ചാർജുമായ ഹിമാൻഷു വ്യാസ്, ഐഒസി യുഎസ്എ പ്രസിഡണ്ട് മൊഹിന്ദർ സിംഗ്, സെക്രട്ടറി ജനറൽ ഹർഭജൻ സിംഗ്, ആന്‍േറാ ആന്റണി എംപി, കെപിസിസി വൈസ് പ്രസിഡണ്ട് പി.സി വിഷ്ണുനാഥ്, കെ.സി.ജോസഫ് എം.എൽഎ, ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ് ഏ ബ്രഹാം, ഐഒസി കേരള ദേശീയ പ്രസിഡന്റ് ലീലാ മാരേട്ട്, ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, ഐഒസി ടെക്സാസ് ചാപ്റ്റർ ചെയർമാൻ റോയ് മന്താന, ഐഒസി കേരള ദേശീയ വൈസ് പ്രസിഡന്റുമാരായ ബേബി മണക്കുന്നേൽ, പോൾ കറുകപ്പള്ളിൽ, ഐഒസി യുഎസ്എ നാഷണൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ, ഐഒസി കേരള നാഷണൽ ജനറൽ സെക്രട്ടറി സജി കരിന്പന്നൂർ, ഐഓസി ടെക്സാസ് ചാപ്റ്റർ സീനിയർ വൈസ് പ്രസിഡണ്ട് പി.പി.ചെറിയാൻ,ഐഒസി കേരളാ ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് വിൽസണ്‍ ജോർജ്, റവ. എ.വി.തോമസ് അന്പലവേലിൽ , ജോസ് ചാരുംമൂട് തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയെ അനുമോദിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചി നിരവധി വീഡിയോകളും പ്രദർശിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കോണ്‍ഗ്രസ് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. കെപിസിസി സെക്രട്ടറിമാരായ റജി തോമസ്, റിങ്കു ചെറിയാൻ, പി.ജെർമിയാസ്, ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, സോമൻ ബേബി (ബഹ്റിൻ), ജേക്കബ് ചണ്ണപ്പേട്ട (കുവൈറ്റ് ) ,വർഗീസ് ജോസഫ് മാരാമണ്‍ (കുവൈറ്റ്), ജോസ് കുന്പളവേലിൽ (ജർമ്മനി) ,ബേബി മാത്യു സോമതീരം , വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, എൻ പി രാമചന്ദ്രൻ (ഇൻകാസ് ദുബായ് ),സിസിലി ജേക്കബ് (നൈജീരിയ )തുടങ്ങിയവർ സംബന്ധിച്ചു.
ജനനായകൻ ഉമ്മൻ ചാണ്ടി അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു. ഐഒസി ടെക്സാസ് ചാപ്റ്റർ സെക്രട്ടറി സജി ജോർജ് മാരാമണ്‍ നന്ദി പ്രകാശിപ്പിച്ചു. ഐഒസി ടെക്സസ് സീനിയർ വൈസ് പ്രസിഡന്റും ഹൂസ്റ്റണിലെ പ്രമുഖ അവതാരകനുമായ ഹരി നന്പൂതിരി എംസിയായി പരിപാടികൾ നിയന്ത്രിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി