ജിദ്ദ : ജിദ്ദയുടെയും പരിസര പ്രദേശത്തെയും മലയാളികളുടെ വാട്സ്ആപ് കൂട്ടായ്മയായ ജിദ്ദ ചങ്ങാതി കൂട്ടം തായിഫിലേക്ക് ചരിത്ര പഠന വിനോദ യാത്ര സംഘടിപ്പിച്ചു. യാത്രയിലുടനീളം വിത്യസ്ത പരിപാടികളുമായി സജീവമായ യാത്ര കുട്ടികൾക്കും കുടുംബിനികൾക്കും ആവേശം നൽകി .
ഇന്ത്യൻ എംബസി സ്കൂൾ മുൻ ചെയർമാൻ അഡ്വക്കറ്റ് ശംസുദ്ധീൻ പഠനാർഹമായ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി. സയീദ് പുളിക്കൽ ( അക്ബർ ട്രാവൽസ് ) , സുനീർ കെയത് (എയർഇന്ത്യ), റൗഫ് ചേളാരി, ആസിഫ് മേലാറ്റൂർ, നൗഷാദ് വണ്ടൂർ തുടങ്ങിയർ അനുഭവങ്ങൾ പങ്കുവച്ചു . നൗഫൽ കോഡൂർ, നൗഷാദ് കൊടുങ്ങല്ലൂർ ഗാനങ്ങൾ ആലപിച്ചു. മൃഗ ശാല, റുഡാഫ് പാർക്ക്, ബർഷൂമി ഫാം സന്ദർശനം എന്നിവയും യാത്രയിലുണ്ടായിരുന്നു.
അൽവാഹ ഹോളിഡേ ടൂർസുമായി സഹകരിച്ചു നടത്തിയ യാത്രക്ക് മുസ്തഫ കെ.ടി പെരുവള്ളൂർ, മുജീബ് പാറക്കൽ, ഷാനു കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി .
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
ജിദ്ദ ചങ്ങാതി കൂട്ടം തായിഫിലേക്കു ചരിത്ര പഠനവിനോദ യാത്ര സംഘടിപ്പിച്ചു
10:59 PM Sep 28, 2020 | Deepika.com