കുവൈറ്റ് സിറ്റി: കോവിഡ് 19 മാനദന്ധങ്ങൾപാലിച്ച് മെഹബൂല ബിജു ജോർജിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സൈമണ്‍ കൊട്ടാരക്കരയുടെ അധ്യക്ഷതയിൽ സൂം മിറ്റിംഗിലുടെ ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
രണ്ടര പതിറ്റാണ്ട് കാലം കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന കൊല്ലം ജില്ലാ സെക്രട്ടറി ബിജു ജോർജിനും, മെന്പർ മനോജ് ലൂക്കോസ് ജോണിനും കൊല്ലം ജില്ലാ കമ്മറ്റി യാത്രായപ്പു നൽകിയത്. പ്രേംസണ്‍ കായംകുളം, മനോജ് ചണ്ണപ്പേട്ട, റോയി എബ്രാഹാം, വർഗ്ഗീസ് ജോസഫ് മാരാമ്മണ്, ഹരീഷ് തൃപ്പുണിത്തറ, ജേക്കബ് സാമുവൽ, അനി ജോനത്തൻ എന്നിവർ ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ നാട്ടിൽ പോയാലും പൊതുപ്രവർപത്തനവും രാഷ്ട്രീയ പ്രവർത്തന മേഖലയിലും ഒപ്പം ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞു. ജനറൽ സെക്രട്ടറി ഷംസു കൊല്ലം സ്വാഗതവും ട്രെഷറർ ജോർജ്ജി ജോർജ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി യാത്രായപ്പു നൽകി
10:52 PM Sep 28, 2020 | Deepika.com