അബുദാബി : യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ പുറത്തിറക്കിയ ട്വീറ്റിൽ രാജ്യത്തു വർധിച്ചുവരുന്ന കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടുത്ത ഞായറാഴ്ച മുതൽ യുഎഇയിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനിച്ചതായും എല്ലാവരും സ്വയമേവ ക്വാറന്ൈറനിൽ പ്രവേശിക്കണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. വീടുകളിൽ കഴിയൂ സുരക്ഷിതരായിരിക്കൂ എന്ന നിർദ്ദേശത്തോടെയാണ് സന്ദേശം പ്രചരിപ്പിച്ചിരുന്നത്.
M O I -U A E എന്ന പേരിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ലോഗോ സഹിതമാണ് വ്യാജപ്രചരണം നടത്തിയിരിക്കുന്നത്. പൊതുജനങ്ങൾ ഇത്തരം വ്യാജവാർത്തകളിൽ കുടുങ്ങരുതെന്നും പ്രചരിപ്പിക്കരുതെന്നും , ഒൗദ്യോഗിക മാധ്യമങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. വ്യാജപ്രചരണം നടത്തിയവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്ക് കർശന ശിക്ഷകളാണ് യുഎഇ സർക്കാർ നൽകുന്നത്. 20000 ദിർഹം പിഴയുൾപ്പടെയുള്ള ശക്തമായ നിയമനടപടികളാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
യുഎഇയിൽ വീണ്ടും ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം
10:49 PM Sep 28, 2020 | Deepika.com