ദുബായ്: ദുബായ്-ഷാർജ റൂട്ടുകളിലൂടെയുള്ള സർവീസകൾക്ക്് ഞായറാഴ്ച തുടക്കമായി. അടുത്ത റൂട്ട് രണ്ടാഴ്ചകൾക്കു ശേഷം തുടങ്ങുമെന്ന് പബ്ലിക് ട്രാൻസ്പോർട് ഏജൻസി അറിയിച്ചു.
ദുബായിലെ യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഷാർജയിലെ അൽ ജുബൈലിൽ അവസാനിക്കുന്ന ഇ- 303 , ദുബായിലെ അബു ഹൈയിൽ ബസ് സ്റ്റേഷനിൽ നിന്ന് തുടങ്ങി ഷാർജയിലെ അൽ ജുബൈൽ സ്റ്റേഷനിൽ അവസാനിക്കുന്ന ഇ- 307 എ എന്നീ സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.
ദുബായ് എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്നും തുടങ്ങി മുവൈലാഹ് ബസ് സ്റ്റേഷനിൽ അവസാനിക്കുന്ന ഇ- 315 ബസ് സർവീസ് രണ്ടാഴ്ചക്കു ശേഷം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷാർജ യിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ആശ്രയമാണ് ഇന്റർ സിറ്റി ബസ് സർവീസുകൾ. കോവിഡ് പശ്ചാത്തലത്തിൽ സർവീസ് നിർത്തലാക്കിയതോടെ യാത്രാ ദുരിതത്തിൽ അകപ്പെട്ടവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുബായ് -ഷാർജ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിച്ചു
10:41 PM Sep 28, 2020 | Deepika.com