ഐഎസ്ഒ 9001: 2015 (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം ), ഐഎസ്ഒ 14001: 2015 (എണ്വേണ്മെന്റൽ മാനേജ്മെന്റ് സിസ്റ്റം) ഐ.എസ്.ഒ 45001: 2018 ( ഒക്യുപ്പേഷണൽ ഹെൽത്ത് & സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) എന്നീ സർട്ടിഫിക്കറ്റുകൾ നേടിയ കന്പനികളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കന്പനിയുടെ ഖത്തർ ഓപ്പറേഷൻ മാനേജർ സിഹാസ് ബാബു പത്ര സമ്മേളനത്തിൽ അറിയിച്ചു.
ടാലന്റും പ്രൊഫഷണലിസവും കൈമുതലാക്കി മാർക്കറ്റിലെ പരിചയത്തോടെയാണ് ഗുണനിലവാരമുള്ള ഉൽപന്നങ്ങളും സർവീസുകളുമായി ഖത്തറിലെ മാർക്കറ്റ് ഷയർ ഉയർത്തുന്നത്. മികച്ച മാനേജ്മെന്റ് സിസ്റ്റവും പ്രതിജ്ഞാബദ്ധരായ ജീവനക്കാരുമാണ് കന്പനിയുടെ ഏറ്റവും വലിയ ആസ്തി. ഖത്തർ പെട്രോളിയം, ഖത്തർ ഗ്യാസ്, ഹമദ് ജനറൽ ഹോസ്പിറ്റൽ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയ പ്രമിയം ഉപഭോക്താക്കളുടെ വെണ്ടർ ലിസ്റ്റിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ സൾഫർ കെമിക്കൽസിന് അഭിമാനമുണ്ടെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയർന്നാണ് കന്പനി വിജയപാതയിൽ ംമുന്നേറുന്നതെന്നും മാർക്കറ്റിംഗ് മാനേജർ രാജൻ നായർ പറഞ്ഞു.
2010ൽ അഹമ്മദ് തൂണേരി ആരംഭിച്ച സൾഫർ കെമിക്കൽസ് അദ്ദേഹത്തിന്റെ കഠിനാധ്വാനവും വൈദഗ്ദ്യവും കൊണ്ടാണ് ഖത്തറിലെ മികച്ച കന്പനികളിലൊന്നായി വളർന്നത്. ഖത്തറിന് പുറമേ കുവൈത്ത്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലും സൾഫർ കെമിക്കൽസിന് ശാഖകളുണ്ട്.
പ്രഫഷണലിസവും സിസ്റ്റമാറ്റിക്കായ പ്രവർത്തനങ്ങളുമാണ് സൾഫർ കെമിക്കൽസിൽ കണ്ട സവിശേഷതെന്നും കൂടുതൽ പുരോഗതിയിലേക്കാണ് സ്ഥാപനത്തിന്റെ വളർച്ചയെന്നും ഐ.എസ്.ഒ ഓഡിറ്റർ വരുണ് വിശ്വനാഥ് അഭിപ്രായപ്പെട്ടു. വ്യവസ്ഥാപിതമായ പ്രവർത്തനവും സിസ്റ്റവുമാണ് 3 ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ കരസ്ഥമാക്കുവാൻ കന്പനിയെ യോഗ്യമാക്കിയത്.
സോഷ്യൽ റെസ്പോണ്സിബിലിറ്റി സർട്ടിഫിക്കേഷനായ ഐ.എസ്.ഒ 26000 നായി സൾഫർ കെമിക്കലിന്റെ കണ്സൽട്ടന്റായി പ്രവർത്തിക്കാനുള്ള താൽപ്പര്യ പത്രം സൾഫർ മാനേജ്മെന്റിന് സമർപ്പിച്ചതായി അൽ റായിദ സെയിൽസ് മാനേജർ ഗില്ലറ്റ് പാലോളി പറഞ്ഞു. സൾഫർ കെമിക്കൽസ് ജീവനക്കാർക്ക് പുറമേ സഹോദര സ്ഥാപനമായ ഇക്കോ ഫ്രഷ് പാർട്ണേഴ്സ് സനൂപ് കുമാർ, അജീഷ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ