കുവൈറ്റിലെ വിവിധ സംഘടനകളുടെ ഭാരവാഹി പട്ടിക സമർപ്പിക്കണം: ഇന്ത്യന്‍ എംബസി

05:44 PM Sep 22, 2020 | Deepika.com
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്ത് കുവൈറ്റിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹി പട്ടിക ഉടൻ സമര്‍പ്പിക്കണമെന്ന് എംബസി അധികൃതര്‍ ആവശ്യപ്പെട്ടു.

നിലവിലെ സംഘടനകളുടെ പുതിയ ഭരണ സമിതിയുടെ വിവരങ്ങളാണ് നൽകേണ്ടത്. ഭാരവാഹികളുടെ പേര്, ടെലഫോൺ നമ്പർ, ഈ.മെയിൽ വിലാസം തുടങ്ങിയവ വിവരങ്ങൾ community.kuwait@mea.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.

റിപ്പോർട്ട്: സലിം കോട്ടയിൽ