അബുദാബി: വാഹനങ്ങളിൽ അനധികൃതമായി നടത്തുന്ന മോടിപിടിപ്പിക്കലുകളും ,രൂപമാറ്റങ്ങളും ശിക്ഷാർഹമാണെണ് അബുദാബി പോലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷയാണ് ലഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.
വാഹനങ്ങളുടെ എഞ്ചിനുകളിൽ പരിഷ്കരണം നടത്തുക, ചേസിസിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്കു 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളുമാണ് പിഴ. കൂടാതെ 30 ദിവസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. പിടിച്ചെടുക്കപെട്ട വാഹനങ്ങൾ തിരികെ ലഭിക്കുന്നതിന് വാഹന ഉടമ 10,000 ദിർഹം മൂന്നു മാസത്തിനകം അടയ്ക്കണമെന്നും അല്ലാത്തപക്ഷം വാഹനം ലേലത്തിൽ വച്ചു വിൽപന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. മോടിപിടിപ്പിക്കൽ നടന്ന വാഹനങ്ങൾ അഗ്നിക്ക് ഇരയാകുകയും ജീവഹാനി ഉൾപ്പടെയുള്ള അപകടങ്ങൾ ഉണ്ടാകുകയും ചെയ്തതോടെയാണ് നിയമം കർശനമാക്കാൻ അബുദാബി പോലീസ് തീരുമാനമെടുത്തത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
വാഹനങ്ങളിൽ അനധികൃതമായി നടത്തുന്ന രൂപമാറ്റങ്ങൾ ശിക്ഷാർഹം: അബുദാബി പോലീസ്
02:23 AM Sep 21, 2020 | Deepika.com