കുവൈറ്റ് സിറ്റി: രാജ്യത്ത് 825 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 97,824 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,968 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 695,556 ആയി.
കോവിഡ് ചികിത്സയിലായിരുന്ന നാലുപേർ വ്യാഴാഴ്ച മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 575 ആയി. ഇന്നലെ 724 പേരാണു രോഗമുക്തരായത്. 87,911 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 9,338 പേരാണു ചികിൽസയിൽ കഴിയുന്നതായും 94 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ വ്യാഴാഴ്ച 825 പേർക്ക് കോവിഡ്; നാല് മരണം
11:27 PM Sep 17, 2020 | Deepika.com