കുവൈത്ത് സിറ്റി : സ്വദേശികളുടെ പേരിൽ രാജ്യത്തെത്തിയ എയർ പാഴ്സലുകളിൽ മയക്കുമരുന്ന് പിടികൂടി. നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മരിജുവാന ഓയിലും, ലിറിക്ക പൊടിയും മയക്കുമരുന്നിന് ആവശ്യമായ കെമിക്കൽ പേസ്റ്റുകളും കണ്ടെത്തിയത്.
അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമാണ് ഒന്നര കിലോയോളം തൂക്കം വരുന്ന മരിജുവാന ഓയിൽ എത്തിയത്. 198 ആംപ്യൂളുകളിൽ മരിജുവാന ഓയിലും ഷൂസ് ക്ലീനിംഗ് സാധനങ്ങളിൽ മരിജുവാന വാക്സ് അടങ്ങിയ മൂന്ന് ബോക്സുകൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചൈനയിൽ നിന്നും ഒരു കിലോഭാരം വരുന്ന ലിറിക്ക പൊടിയും കണ്ടെത്തി. നേരത്തെ 550 ഗ്രാം കെമിക്കൽ പേസ്റ്റ് രാജ്യത്തേക്ക് അനധികൃതമായി കടത്താനുള്ള അജ്ഞാത വ്യക്തിയേയും കസ്റ്റംസ് പിടികൂടിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
തപാൽ പാഴ്സലിൽ മയക്കുമരുന്ന് പിടികൂടി
11:23 PM Sep 17, 2020 | Deepika.com