കുവൈറ്റ് സിറ്റി: പതിനേഴ് കോടി മൂല്യം വില വരുന്ന സ്വർണം മോഷ്ടിച്ച പാകിസ്ഥാനിയെ അറസ്റ്റ് ചെയ്യുവാൻ അറ്റോർണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശി സ്ഥാപനത്തിലെ ജീവനക്കാരനാണ് 36 കിലോ സ്വർണവുമായി കടന്ന് കളഞ്ഞത്.
ജ്വല്ലറി ഷോപ്പിലേക്കായി ആഭരണങ്ങൾ ഉണ്ടാക്കുവാനാണ് കുവൈറ്റ് പൗരൻ സ്വർണം ജീവനക്കാരനെ ഏൽപ്പിച്ചത്. ആഭരണത്തിൽ കാര്യമായ കുറവ് ബോധ്യപ്പെട്ട കടയുടമ നടത്തിയ വിശദ പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മോഷണത്തിന്റെ നിർണായകമായ തെളിവ് സ്ഥാപനത്തിലെ കാമറയിൽ നിന്നും പോലീസിന് ലഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് മോഷണം നടന്നത്. എന്നാൽ, സ്വർണത്തിലെ കുറവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
36 കിലോ സ്വർണം മോഷ്ടിച്ചു; ജീവനക്കാരനെ തേടി പോലീസ്
11:21 PM Sep 17, 2020 | Deepika.com