കുവൈറ്റ്: നിയമസഭ സാമാജികത്വ സുവർണ ജൂബിലി ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് ആശംസകളുമായി ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാക്കമ്മറ്റി വെബ്നാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 16ന് ഇന്ത്യൻ സമയം 9നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോണ്ഗ്രസ് ഇടുക്കി ജില്ലാ അധ്യക്ഷൻ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.
ഇടുക്കി ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, ഒഐസിസി കുവൈറ്റ് ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, യൂത്ത് കോണ്ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനൻ, കഐസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി, കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്, എന്നിവർ പങ്കെടുക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഉമ്മൻചാണ്ടിയ്ക്ക് ആശംസകളുമായി ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റി
10:46 PM Sep 16, 2020 | Deepika.com