ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പഴയ മാസികയായ സയന്റിഫിക്ക് അമേരിക്കൻ ജോസഫ് ബൈഡന് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ 175 വർഷങ്ങളായി തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്ന മാസികയാണ് സയന്റിഫിക്ക് അമേരിക്കൻ. പേരുസൂചിപ്പിക്കുന്നത് പോലെ ശാസ്ത്രവിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഈ മാസികയിൽ 200-ൽ പരം നൊബേൽ സമ്മാനവിജയികളായ ശാസ്ത്രജ്ഞർ എഴുതിയിട്ടുണ്ട് എന്ന കണക്കു മാത്രം മതി ഈ മാസികയുടെ ദീഘകാല സുപ്രതിഷ്ഠതയ്ക്ക് തെളിവായി. സാധാരണ വായനക്കാരുടെ ശാസ്ത്രപരിഞ്ജാനത്തിനുവേണ്ടിയുള്ള ഈ മാസികക്ക് രണ്ട് കോടിയിലധികം വായനക്കാർ ലോകമെന്പാടുമുണ്ട് എന്നാണ് കണക്ക്.
രാഷ്ട്രീയത്തിൽ ഇതുവരെ ഇടപെടാതിരുന്ന സയന്റിഫിക്ക് അമേരിക്കൻ അതിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ പിന്തുണച്ചിരിക്കുന്നത്. ജോസഫ് ബൈഡന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒക്ടോബർ ലക്കത്തിലെ എഡിറ്റോറിയൽ ഇന്ന് ഓണ്‍ലൈൻ ആയി പ്രസിദ്ധീകരിച്ചു.
ശാസ്ത്രത്തോടും വസ്തുതകളിലൂന്നിയുള്ള നിയമനിർമാണത്തോടും ട്രംപിനും അദ്ദേഹത്തിന്റെ അഡ്മിനിസ്ട്രേഷനും പൊതുവെയുള്ള എതിർപ്പാണ് മാസികയെ ഈ തീരുമാനത്തിലെത്തിച്ചത്. ന്ധനമ്മുടെ ആരോഗ്യവും സന്പദ് വ്യവസ്ഥയും അന്തരീഷവും സംരക്ഷിക്കാൻ ജോ ബൈഡൻ വസ്തുതകളിലൂന്നിയ പദ്ധതികൾ മുന്നോട്ട് വയ്ക്കുന്നു’ എന്ന് എഡിറ്റോറിയലിൽ എടുത്ത് പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നിരാകരിക്കുന്നതും, കൊറോണാ വൈറസിനെ ശാസ്ത്രീയമായി നേരിടാത്തതുമാണ് ട്രംപിനെതിരെ മാസിക പരസ്യമായി രംഗത്തുവരാൻ ഇടയാക്കിയ പ്രധാന കാരണങ്ങൾ.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ജോ ബൈഡനെ സയന്റിഫിക്ക് അമേരിക്കൻ പിന്തുണയ്ക്കുന്നു
10:35 PM Sep 16, 2020 | Deepika.com