മസ്കറ്റ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്സ് മസ്കറ്റിൽ മരിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്തിരുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊന്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37) ആണ് റോയൽ ആശുപത്രിയിൽ മരണമടഞ്ഞത്. ഇവർ കഴിഞ്ഞ ഒരു മാസമായി കോവിഡ് ചികിത്സയിലായിരുന്നു.
ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലിയിലിരിക്കെ മരണമടയുന്ന ആദ്യ ആരോഗ്യ പ്രവർത്തകയാണ്.
സാംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മസ്ക്കറ്റിൽ നടക്കും. പരേത വാളക്കുഴി ഇരുന്പുകുഴി കുന്പളോലിൽ കുടുംബാംഗമാണ്. മക്കൾ: കെസിയ സാം, കെവിൻ സാം (ഇരുവരും വിദ്യാർഥികൾ).
ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രത്യേക അനുശോചന കുറിപ്പിൽ ബ്ലെസിയെ കഠിനാധ്വാനത്തിന്റെ മാതൃകയും യഥാർഥ പോരാളിയുമായാണ് വിശേഷിപ്പിച്ചത്.
റിപ്പോർട്ട്: സേവ്യർ കാവാലം
മലയാളി നഴ്സ് മസ്കറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു
11:39 PM Sep 15, 2020 | Deepika.com