ഈ വർഷത്തെ ചിന്താവിഷയമായ ന്ധസ്ത്രീകൾ മാറ്റത്തിന് വഴിയൊരുക്കുന്നവർ ന്ധ എന്ന വിഷയത്തെ ആസ്പദമാക്കി സെക്രട്ടറി ആലീസ് തോമസ് പ്രഭാക്ഷണം നടത്തി. തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ ഇമ്മാനുവേൽ സേവികസംഘം ആദ്യമായി പ്രസിദ്ധികരിക്കുന്ന ന്ധറിമോട്ട് ബട്ട് ടുഗതർന്ധ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഈ വർഷത്തെ കോവിഡ്-19 പ്രതിസന്ധിയിൽ മുൻനിര പോരാളികളായി പ്രവർത്തിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും അനുഭവങ്ങളുടെ നേർചിത്രമാണ് ഈ പുസ്തകം. പ്രതിസന്ധിയിൽ കൈവിടാതെ നടത്തുന്ന ദൈവത്തെ മറ്റുള്ളവർക്ക് പകർന്നു നൽകാൻ ഈ പുസ്തകം സഹായിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് റവ. സജി ആൽബിൻ പുസ്തകത്തിന്റെ പതിപ്പ് സെക്രട്ടറിക്ക് നൽകി പ്രകാശനകർമ്മം നിർവഹിച്ചു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് സേവികാ സംഘം നടത്തിയ കോവിഡ് റിലീഫ് ഫണ്ടിൽ അകമഴിഞ്ഞു സഹായിച്ച എല്ലാവർക്കും ഒപ്പം ന്ധറിമോട്ട് ബട്ട് ടുഗതർന്ധ എന്ന പുസ്തകം പുറത്തിറക്കുവാൻ സഹായിച്ച എല്ലാവർക്കും വൈസ് പ്രസിഡന്റ് ലതാ മാത്യൂസ് നന്ദി രേഖപ്പെടുത്തി. കോവിഡ് റിലീഫ് ഫണ്ടിലൂടെ ചില കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ ഇമ്മാനുവേൽ സേവികസംഘത്തിനു സാധിച്ചതായി ട്രസ്റ്റി ഷിജി ബെന്നി ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: അജു വാരിക്കാട്