ന്യൂയോർക്ക്: കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിങ്കു ചെറിയാന് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷന്റെ ആശംസകൾ നേരുന്നതായി പ്രസിഡന്റ് എബി മക്കപ്പുഴ അറിയിച്ചു. റാന്നിയിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പടുക്കുന്ന ആദ്യത്തെ രാഷ്രീയ പ്രതിനിധിയാണ് റിങ്കു.
എം.സി. ചെറിയാൻ എംഎൽഎയുടെ മരണത്തെ തുടന്ന് വളരെ ചെറുപ്പത്തിൽ തന്നെ മാതാവിനോടൊപ്പം രാഷ്ടീയത്തിലേക്കു കടന്നുവന്ന ഈ യുവ പ്രതിഭ റാന്നി നിവാസികളുടെ പ്രിയപ്പെട്ടവനാണ്.
കഴിഞ്ഞ കാലത്തെ ശ്രേഷ്ഠമായ രാഷ്ട്രീയ പ്രവർത്തനത്തിന് അദ്ദേഹത്തിന് കിട്ടിയ ബഹുമതിയായി ഈ പുതിയ നിയമനത്തെ കാണുന്നതായി എബി മക്കപ്പുഴ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: എബി തോമസ്
റിങ്കു ചെറിയാന് അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷൻ ആശംസകൾ നേർന്നു
10:28 PM Sep 14, 2020 | Deepika.com